top of page

How to Join Anju Habeeb Fitness Group

Below given details on How to join Anju Habeeb Fitness and Membership/Cancellation/Return/Refund Policy. Since this fitness group operates in Malayalam language only, all these instructions are given in malayalam. I Have Plan to start a Fitness Group in English after some months. Please keep an eye on this website or my Youtube channel.

Anju Habeeb Fitness ഗ്രൂപ്പിൽ പുതിയ ബാച്ച് അടുത്ത ബാച്ച് 2024 സെപ്റ്റംബർ 16 മുതൽ 2025 ജനുവരി 03 വരെയാണ് ഇതിൽ അംഗമാവാൻ ആഗ്രഹിക്കുന്നവർക്ക്, ഈ ഗ്രൂപ്പിനെക്കുറിച്ചും, ഇവിടെയുള്ള ടേംസ് & കണ്ടീഷൻസും മനസ്സിലാക്കുന്നതിനായി തയ്യാറാക്കിയ വീഡിയോ ആണിത്. ( https://youtu.be/kqrqsUSRn-k)


എങ്ങനെയാണ് ഈ ഫിറ്റ്നസ് ഗ്രൂപ്പ് പ്രവർത്തിക്കുന്നത്, എന്തൊക്കെ വർക്കൗട്ടുകളും ഡയറ്റുമാണ് അവിടെ നൽകുന്നത്, എങ്ങനെയാണ് അവിടെയുള്ള മെമ്പർമാർ ഫാറ്റ് കുറയ്‌ക്കുകയും ഫിറ്റ്നസ് കൂട്ടുകയും ഒക്കെ ചെയ്തത് എന്നെല്ലാം ഈ വീഡിയോയിൽ പറയുന്നുണ്ട്. ഗ്രൂപ്പിൽ ചേരാൻ ആഗ്രഹിക്കുന്നവർ ഈ വീഡിയോ കണ്ടാൽ ഗ്രൂപ്പിന്റെ പ്രവർത്തനത്തെക്കുറിച്ച് കൃത്യമായ ധാരണ ലഭിക്കും.

 

ഇതൊരു പെയ്‌ഡ് ഗ്രൂപ്പാണ്. Rs. 4000/- (നാലായിരം രൂപ) യാണ് 2024 സെപ്റ്റംബർ 16 മുതൽ 2025 ജനുവരി 03 വരെയുള്ള ഈ ബാച്ചിലേക്കുള്ള ടോട്ടൽ ഫീസ്. ഗ്രൂപ്പിൽ ചേരാനാഗ്രഹിക്കുന്നവർ ഈ വിഡിയോ മുഴുവനായി കണ്ട് മനസ്സിലാക്കി, ഒപ്പം താഴെ നൽകിയ പ്രധാന കാര്യങ്ങളും വായിച്ച്, ഈ ഗ്രൂപ്പും അതിന്റെ രീതികളും നിങ്ങൾക്ക് യോജിച്ചതാണ് എന്നുറപ്പു വരുത്തുക.


അതിനു ശേഷം, thefatlossgroup@gmail.com എന്ന മെയിൽ ഐഡിയിലേക്ക് താഴെ നൽകിയിരിക്കുന്ന ഫോർമാറ്റിൽ ദയവായി ഒരു മെയിൽ അയക്കുക.


ഫോർമാറ്റിൽ ആവശ്യപ്പെട്ട എല്ലാ ഡീറ്റെയിൽസും നിർബന്ധമാണ്.


ഒപ്പം തന്നെ മെയിൽ അയച്ച കാര്യം +91 70348 50172 വാട്സപ് നമ്പറിൽ മെസ്സെജ് ആയും പറയുക (നിങ്ങളയക്കുന്ന മെയിലും തിരിച്ച് അയക്കുന്ന റിപ്ലൈയും പലപ്പോഴും സ്പാം ആയി മിസ് ആവാറുണ്ട്, പലരും റെസ്‌പോണ്ട് ചെയ്യേണ്ട സമയം കഴിഞ്ഞായിരിക്കും അത് കാണുന്നത്, അതുകൊണ്ടാണ് മെയിൽ അയച്ചിട്ടുണ്ട് എന്ന കാര്യം മെസ്സെജ് ആയും നൽകാൻ പറയുന്നത്)

1. Full Name :
2. Facebook Profile Name :
3. Facebook Profile Link :
4. Age :
5. Gender :
6. Place :
7. Occupation :
8. Contact Number (with country code) :
9. Whatsapp Number (with country code) :
10. Group referred by :
11. Height in cm :
12. Weight in kg :
13. Abdomen in cm (or jeans/top size) :
I have gone through terms & conditions, fulfill all pre-requirements for joining this fitness group & would like to join this group. Please send more details.

 


(മുകളിലെ എല്ലാ വിവരങ്ങളും നിർബന്ധമാണ്.)


മെയിൽ അയക്കുന്നതിനു മുൻപ് താഴെ പറയുന്ന കാര്യങ്ങൾ ഒന്നുകൂടി ഉറപ്പാക്കുക.

 


(1). ഈ ലിങ്കിൽ (https://youtu.be/kqrqsUSRn-k) നൽകിയിരിക്കുന്ന വീഡിയോ പ്രസന്റേഷൻ മുഴുവനായി ശ്രദ്ധിച്ച് കാണുക. ഗ്രൂപ്പ് എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നും, എന്തൊക്കെയാണ് ബേസിക് ടേംസ് & കണ്ടീഷൻസ് എന്നും അതിലുണ്ട്.
--> 30 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ആണിത്. ഇവിടുന്നങ്ങോട്ട് മാസങ്ങളോളം നിങ്ങൾ ഭാഗമാവാൻ പോവുന്ന ഗ്രൂപ്പിനെപ്പറ്റിയുള്ള വിവരങ്ങളാണിതിൽ, അതുകൊണ്ട് തന്നെ ഇപ്പോൾ ഈ 30 മിനിറ്റ് നിർബന്ധമായും ചിലവഴിച്ച് ഈ വിഡിയോ കണ്ട് മനസ്സിലാക്കി, ഈ ഗ്രൂപ്പും അതിന്റെ രീതികളും നിങ്ങൾക്ക് യോജിച്ചതാണ് എന്നുറപ്പു വരുത്തി മാത്രമേ പേയ്‌മെന്റ് ചെയ്യാവൂ...
--> ഇതാണ് Anju Habeeb Fitness (https://www.youtube.com/c/AnjuHabeebFitness) ന്റെ ഒഫീഷ്യൽ യൂട്യൂബ് ചാനൽ. ഗ്രൂപ്പുമായി ബന്ധപ്പെട്ട ഇവിടുന്നങ്ങോട്ട് വർക്കൗട്ട് വീഡിയോയും, ഇൻസ്‌ട്ര‌ക്ഷനുകളും, ചർച്ചകളുമൊക്കെ ഈ യൂറ്റ്യൂബ് ചാനലിലായിരിക്കും വരുന്നത്. അതുകൊണ്ട് തന്നെ മറക്കാതെ ഈ വീഡിയോ ലൈക്ക്/കമന്റും, ഒപ്പം ചാനൽ സബ്‌സ്ക്രൈബ് ചെയ്ത് നോട്ടിഫിക്കേഷൻ ഓൺ ചെയ്‌തിടണേ..


(2) https://www.facebook.com/AnjuHabeebFitness/reviews/ ഇവിടെ ചെന്നാൽ ഗ്രൂപ്പിനെക്കുറിച്ച് മുൻബാച്ചുകളിലെ അംഗങ്ങൾ എഴുതിയ അഭിപ്രായങ്ങൾ കാണാം. അതിൽ നിങ്ങളുടെ സുഹൃത്തുക്കളോ മ്യൂച്വൽ ഫ്രണ്ട്സോ പരിചയക്കാരോ ഉണ്ടെങ്കിൽ അവരോട് ഗ്രൂപ്പ് എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് ചോദിച്ച് മനസ്സിലാക്കുക. ഒപ്പം ഈ പേജിൽ ഗ്രൂപ്പിലെ ഒരുപാട് അംഗങ്ങളുടെ വിജയകഥകളുമുണ്ട്, അവയും വായിക്കുക. ഈ ഗ്രൂപ്പും അതിന്റെ രീതികളും നിങ്ങൾക്ക് യോജിച്ചതാണ് എന്നുറപ്പു വരുത്താൻ ഇത് സഹായിക്കും.


(3) സ്വന്തം പേരും ആളെ വ്യക്തമായി തിരിച്ചറിയാൻ സാധിക്കുന്ന സ്വന്തം റീസന്റ് ഫോട്ടോയും പോലെ അടിസ്ഥാനവിവരങ്ങൾ ഉള്ള ഫേസ്ബുക്ക് ഐഡിയുള്ളവരെ മാത്രമാണ് ഗ്രൂപ്പിലേക്ക് ആഡ് ചെയ്യുക. ലോക്ക്‌ഡ് പ്രൊഫൈലുകൾ ഗ്രൂപ്പിൽ അനുവദനീയമല്ല. ഗ്രൂപ്പിന്റെ കാലാവധി കഴിയുന്നത് വരെ സ്വന്തം പേരും ഫോട്ടോയും പബ്ലിക് ആയി പ്രൊഫൈലിൽ ഉണ്ടായിരിക്കണം. ഈ ഒരു കാര്യത്തിൽ എന്തെങ്കിലും ക്ലാരിഫിക്കേഷൻ ആവശ്യമാണെങ്കിൽ മെയിൽ അയക്കുന്നതിനു മുൻപ് തന്നെ +91 70348 50172 വാട്സപ് നമ്പറിൽ അത് വ്യക്തമായി ചോദിച്ച് മനസ്സിലാക്കുക.


(4) അനോണിമസ് പ്രൊഫൈലുകളോ, മറ്റുള്ളവരുടെ (ഹസ്ബന്റിന്റെയോ വൈഫിന്റെയോ മക്കളുടെയോ ആണെങ്കിൽ പോലും) ഐഡി വഴി ജോയിൻ ചെയ്യലോ, ഒന്നിലധികം പേർ ഷെയർ ചെയ്യുന്ന ഐഡിയോ, ലോക്ക്ഡ് പ്രൊഫൈലുകളോ അനുവദനീയമല്ല. നേരിട്ടോ അല്ലെങ്കിൽ വീഡിയോ കോൾ വഴിയോ ഒരു തവണ കണ്ട് സംസാരിച്ചതിനു ശേഷം മാത്രമേ ഗ്രൂപ്പിലേക്ക് അംഗത്വം അനുവദിക്കുകയുള്ളൂ.


(5) ഗ്രൂപ്പിലെ അംഗങ്ങൾക്ക് അവരവരുടെ സൗകര്യമനുസരിച്ച് വീട്ടിൽ നിന്നും വർക്കൗട്ട് ചെയ്യുകയോ അല്ലെങ്കിൽ ജിമ്മിൽ ചേരുകയോ ആവാം. രണ്ടായാലും ഒരുപോലെയാണ്. എന്നാൽ വീട്ടിൽ നിന്ന് വർക്കൗട്ട് ചെയ്യുന്നവർക്ക് അതിനായി ഒരു റെസിസ്റ്റൻസ് ബാൻഡ് ആവശ്യമാണ്. ഇത് നിങ്ങളുടെ തൊട്ടടുത്ത ഷോപ്പിലോ അല്ലെങ്കിൽ ആമസോൺ ഫ്ലിപ്കാർട്ട് പോലെയുള്ള ഓൺലൈൻ സൈറ്റുകളിൽ ഏതാണ്ട് 1500 രൂപയോളം വിലയ്‌ക്ക് ലഭ്യമാണ് ( ഉദാഹരണം: https://amzn.to/2ZBPBn6 )


(6) കഴിക്കുന്ന ഭക്ഷണം മെഷർ ചെയ്യാനായി ഒരു ഡിജിറ്റൽ കിച്ചൺ സ്കെയിൽ എല്ലാവർക്കും നിർബന്ധമായും ആവശ്യമാണ്. ഏതാണ്ട് 300 രൂപ മുതൽ ഓൺലൈൻ സൈറ്റുകളിൽ ഇത് വാങ്ങാൻ കിട്ടും. (ഉദാഹരണം : https://amzn.to/3rldafk ). ഒപ്പം അവരവരുടെ ബോഡി മെഷർമെന്റുകൾ എടുക്കാൻ ഒരു മെഷറിംഗ് ടേപ്പും ആവശ്യമാണ്.

 


സസ്നേഹം,
- അഞ്ജു.

bottom of page