top of page

ഫിറ്റ്നസ് ഗ്രൂപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങളും മറുപടികളും.

എന്താണ് ഫിറ്റ്നസ് ഗ്രൂപ്പ് ?

ഓരോ ബാച്ചിലുമുള്ള ആളുകളെ മാത്രം ഉൾപ്പെടുത്തി, അവർക്ക് മാത്രം കാണാൻ പറ്റുന്ന ഒരു പ്രൈവറ്റ് ഫേസ്ബുക്ക് ഗ്രൂപ്പ് ആണിത്. ഓരോ ബാച്ചുകൾ ആയാണ് അവിടെ അഡ്മിഷൻ നൽകുന്നത്. ഈ ഗ്രൂപ്പിനുള്ളിലാണ് ഫിറ്റ്നസ് വർദ്ധിപ്പിക്കാനുള്ള വർക്കൗട്ടുകൾ, കുടവയറും, അനാവശ്യ ഫാറ്റുമൊക്കെ കുറയ്ക്കാനുമുള്ള വർക്കൗട്ടുകൾ, ഇതിന്റെ ഒപ്പം ചെയ്യേണ്ട ഡയറ്റുകൾ,
ഇതെല്ലാം ചർച്ച ചെയ്യുന്നത്. ബാച്ച് തുടങ്ങി അവസാനിക്കുന്നത് വരെ അവിടെ എല്ലാ ദിവസവും ഈ വിഷയത്തിൽ instructions ഉം ചർച്ചകളുമെല്ലാം ലഭിക്കും. ഇതെല്ലാം നടക്കുന്നത് പൂർണ്ണമായും ഈ ഒരു ഫേസ്ബുക്ക് ഗ്രൂപ്പിനുള്ളിൽ മാത്രമാണെങ്കിലും, അതിനു പുറമേ, അറിയിപ്പുകളും മറ്റും നൽകാൻ വാട്സപ്പും ഉപയോഗിക്കാറുണ്ട്.

ആർക്കൊക്കെ ഫിറ്റ്നസ് ഗ്രൂപ്പിൽ അംഗമാവാം.?

പ്രായപൂർത്തിയായവർക്ക്, അതായത് പതിനെട്ട് വയസ്സ് കഴിഞ്ഞവർക്ക് മാത്രമാണ് ഗ്രൂപ്പിൽ പ്രവേശനം. ഉയർന്ന പ്രായപരിധിയില്ല. നിങ്ങൾ എത്ര വയസ്സുള്ള ആളാണെങ്കിലും, അത് 70 വയസ്സോ, 80 വയസ്സോ ഒക്കെ ആവട്ടെ,  ഏത് പ്രായത്തിലും  നല്ല ആരോഗ്യശീലങ്ങളും ഭക്ഷണശീലങ്ങളും നമുക്ക് ആരംഭിക്കാം. വിവിധ ഏജ് ഗ്രൂപ്പുകളിലുള്ളവർ ഇതിനു മുൻപത്തെ ബാച്ചുകളിൽ അംഗങ്ങളായിട്ടുണ്ട്, വിജയകരമായി ഭാരം കുറയ്ക്കുകയും ആരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്തിട്ടുമുണ്ട്.

ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം, നിങ്ങൾ ചെറുപ്പമോ മധ്യവയസ്സോ,  അങ്ങനെ ഏത് പ്രായത്തിലുള്ള ആളുമാവട്ടെ, കാർഡിയോ വർക്കൗട്ടുകൾ /  റെസിസ്റ്റൻസ് വർക്കൗട്ടുകൾ/

hiit വർക്കൗട്ടുകൾ, ഡയറ്റ് എന്നിവ ചെയ്യാൻ ആരോഗ്യവാന്മാരാണെന്ന്,അവരവരുടെ ഡോക്ടറോട് സംസാരിച്ച് ഉറപ്പു വരുത്തിയതിനു ശേഷം മാത്രമേ ഈ ഗ്രൂപ്പിൽ അംഗത്വമെടുക്കാൻ പാടുള്ളൂ… 



കാരണം, ചില അസുഖങ്ങൾ, ഉദാഹരണത്തിന് ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവർ ഒക്കെ പെട്ടെന്നൊരു ദിവസം വർക്കൗട്ട് ചെയ്യാൻ തുടങ്ങിയാൽ പലവിധ അപകടങ്ങൾക്ക് കാരണമാവാം, 

അതു പോലെ തന്നെയാണ് ചില മരുന്നുകൾ കഴിക്കുന്നവരും. ഫിറ്റ്നസ് വർദ്ധിപ്പിക്കാനാണല്ലോ നമ്മൾ ഈ ഗ്രൂപ്പിൽ വരുന്നത്. അതൊരിക്കലുംനമ്മളെ  ഒരു അപകടത്തിലേക്ക് നയിക്കുന്നതാവരുത്. എന്നു വച്ച് എന്തെങ്കിലും ഒരു അസുഖമോ പരിമിതിയോ ഉള്ളവർക്ക് ഒരിക്കലും വർക്കൗട്ടും ഡയറ്റുമൊന്നും ചെയ്യാനേ പറ്റില്ല എന്നല്ല. 



നമുക്ക് വേണ്ട മാറ്റങ്ങളോടെ, ശ്രദ്ധിക്കേണ്ട കാര്യങ്ങളൊക്കെ ശ്രദ്ധിച്ച് ഇതൊക്കെ ചെയ്യാനാവും. എന്തൊക്കെ മാറ്റം വരുത്തണം എന്ന് നിങ്ങളെ കാണുന്ന ഡോക്ടർക്കേ പറയാൻ സാധിക്കൂ...



ഇത് ഗ്രൂപ്പിലേക്ക് വരുന്നതിനു മുൻപ് മാത്രമല്ല, വർക്കൗട്ടും ഡയറ്റും തുടങ്ങിയതിനു ശേഷമാണെങ്കിലും എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാൽ, അപ്പോത്തന്നെ വർക്കൗട്ടും ഡയറ്റും നിർത്തണം. ഡോക്ടറെ ചെന്ന് കാണുകയും വേണം.  അവരവരുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യമാണിത്,  അതുകൊണ്ട് തന്നെ ഈ സ്റ്റെപ്പുകൾ അത്രക്ക് ഗൗരവത്തിൽ തന്നെ ചെയ്യണം.

എത്രയാണ് ഗ്രൂപ്പിലേക്കുള്ള ഫീസ്?

ഇതൊരു പെയ്ഡ് ഗ്രൂപ്പാണ്. ഫീസ് വാങ്ങിയാണ് ബാച്ചിലേക്ക് മെമ്പർഷിപ്പ് നൽകുന്നത്. അടുത്ത ബാച്ച്  2024 മേയ് 13 മുതൽ 2024 ആഗസ്റ്റ് 30 വരെയുള്ള ബാച്ചിലേക്ക് 4000/- ( Rupees Four Thousand only) ആണ് ഫീസ്. ഇത് ഈ മൂന്നര മാസത്തേക്കുള്ള മുഴുവൻ ഫീസാണ്. ഒരു ബാച്ചിലേക്കുള്ള മെമ്പർഷിപ്പ് ഫീസ് മുഴുവനായും ആ ബാച്ചിന്റെ അഡ്മിഷനു മുൻപായി അടക്കേണ്ടതാണ്. ഒരിക്കൽ ട്രാൻസ്ഫർ ചെയ്തു കഴിഞ്ഞാൽ ഈ തുക റീഫണ്ട് ചെയ്യാനോ,
അല്ലെങ്കിൽ മറ്റൊരാളുടെ അംഗത്വത്തിന് വേണ്ടി മാറ്റാനോ പറ്റില്ല. അതുകൊണ്ട് കൂടിയാണ് ഗ്രൂപ്പിനെപ്പറ്റിയുള്ള കാര്യങ്ങളും, നിബന്ധനകളുമെല്ലാം വിശദമായ വീഡിയോ ആയി HOW TO JOIN എന്ന പേജിൽ നൽകിയിരിക്കുന്നത്. ഫിറ്റ്നസ് ഗ്രൂപ്പിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർ, 
വളരെ ശ്രദ്ധയോടെ ഈ വീഡിയോയിൽ പറയുന്ന കാര്യങ്ങൾ കണ്ട് മനസ്സിലാക്കി, ഈ ഗ്രൂപ്പും അതിന്റെ രീതികളും അവരവർക്ക് യോജിച്ചതാണെന്ന് ഉറപ്പുവരുത്തി,  വേണ്ട മുന്നൊരുക്കങ്ങൾ നടത്തിയതിനു ശേഷം മാത്രമേ, ഇവിടെ അംഗമാവാവൂ...

അതേയ്.... എനിക്ക് പെട്ടെന്ന് തടി കുറയണം, അതിന് ഈ ഗ്രൂപ്പിൽ നിന്ന് എന്തെങ്കിലും സീക്രട്ട് വർക്കൗട്ടോ ഡയറ്റോ ഒക്കെ തരുമോ....?

ലോകമെമ്പാടും ആളുകൾ ഫോളോ ചെയ്യുന്ന സാധാരണ വർക്കൗട്ടുകളും ഡയറ്റും മാത്രമാണ് അഞ്ജു ഹബീബ് ഫിറ്റ്നസിന്റെ ഗ്രൂപ്പുകളിൽ നിന്നും നിങ്ങൾക്ക് തരുന്നത്. ദേ, ഒന്ന് ഇന്റർനെറ്റിൽ സെർച്ച് ചെയ്താൽ തന്നെ ഒരുപാട് നല്ല സോഴ്സുകളിൽ നിന്ന് ഇതുപോലെയുള്ള ഒരുപാട് വർക്കൗട്ടും ഡയറ്റും ഒക്കെ കിട്ടും. 


ഈ ഗ്രൂപ്പിൽ ചെയ്യുന്നത്, ശാസ്ത്രീയമായ രീതിയിൽ, ചിട്ടയായി, ഈ വർക്കൗട്ടുകൾ പറഞ്ഞുതരുകയും, ഈ വർക്കൗട്ടും ഡയറ്റും ഒക്കെ റെഗുലറായി ചെയ്യാനും, അങ്ങനെ ഫാറ്റ് കുറയാനും,  ഫിറ്റ്നസ് കൂടാനും ഒക്കെ സഹായമായൊരു,  യുണീക് അന്തരീക്ഷമൊരുക്കുകയുമാണ്. അല്ലാതെ,  എന്തെങ്കിലും ഒരു പ്രത്യേക വർക്കൗട്ട് ഫോർമുലയോ, സ്പെഷ്യൽ ഡയറ്റോ ഒന്നും, അങ്ങനെയൊന്നും  ഈ ഗ്രൂപ്പിലില്ല.


ദേഹമനങ്ങി വർക്കൗട്ട് ചെയ്യാതെ, കൃത്യമായ ഡയറ്റ് പാലിക്കാതെയൊക്കെ തടി കുറക്കാം, 

എന്നതിനുള്ള ഷോർട്ട്‌കട്ട് അല്ലേയല്ല ഈ ഗ്രൂപ്പ്.  അങ്ങനെ സ്വിച്ചിട്ടത് പോലെ ഹെൽത്തി ആയി ശരീരഭാരവും ഫാറ്റുമൊന്നും കുറയ്‌ക്കാനുമാവില്ല. അതിന് ശരീരത്തിന് ആവശ്യമായ സമയം കൊടുക്കണം. കൃത്യമായി വ്യായാമങ്ങളും ഭക്ഷണവുമൊക്കെ നൽകുക തന്നെ വേണം.

എന്തൊക്കെ ആവശ്യങ്ങൾക്കായാണ് ഈ ഗ്രൂപ്പ് നടത്തുന്നത്?

ഫിറ്റ്നസ് വർദ്ധിപ്പിക്കുക, ഫാറ്റ് കുറയ്ക്കുക എന്നതാണ് ഗ്രൂപ്പിന്റെ പ്രധാനലക്ഷ്യം. ഓരോരുത്തരും വ്യത്യസ്തമായ ആവശ്യങ്ങൾക്കാണ് ഗ്രൂപ്പിൽ വരുന്നത്. ശരീരഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ വരുന്നവരാണ് മിക്കവരും. ശരീരഭാരം നോർമലാണ്, എന്നാൽ വയർ മാത്രം കൂടുതലാണ് എന്നുള്ളവരും ഒത്തിരി കാണാം. പ്രഗ്നൻസി സമയത്ത് കൂടുന്ന വയർ കുറയ്ക്കാൻ വരുന്നവരുണ്ട്, ഫിറ്റ്നസ് കൂട്ടാൻ വരുന്നവരുൺറ്റ്, മസിൽ മാസ് വർദ്ധിപ്പിക്കാൻ വരുന്നവരുണ്ട്, ശരിരിഅഭാരം വർദ്ധിപ്പിക്കാൻ വരുന്നവരുണ്ട്.... അങ്ങനെ പലർക്കും പല ലക്ഷ്യങ്ങളാണ്.

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്ന എല്ലാവരും മൂന്നര മാസത്തെ ബാച്ച് കഴിയുമ്പോൾ ലക്ഷ്യങ്ങൾ പൂർത്തിയാക്കിയാണോ പുറത്ത് വരുന്നത്?

അല്ലല്ലോ.... ഈ ഗ്രൂപ്പിൽ നിന്നും വിജയകരമായി ലക്ഷ്യം നേടിയവരുടെ കഥകൾ ഒരുപാട് ഈ വൈബ്‌സൈറ്റിൽ കാണാം. എന്നാൽ അതെല്ലാം പറയുന്നതിനർത്ഥം, ഈ ഗ്രൂപ്പ് ഒരു ഭയങ്കര സംഭവമാണ് എന്നല്ല. ഇവിടെ അംഗമാവുന്ന എല്ലാവരും അവരവരുടെ ബാച്ച് കാലാവധി തീരുന്നതോടെ, അടിമുടി മാറി, ലക്ഷ്യങ്ങളൊക്കെ സൂപ്പറായി പൂർത്തിയാക്കി പുറത്തിറങ്ങുന്നു, 

എന്നുമല്ല. ഇവിടെ അംഗമായിട്ടും "ഞങ്ങൾക്കൊന്നും ചെയ്യാൻ പറ്റിയില്ല" എന്ന് പറയുന്നവരുമുണ്ട്. പല കാരണങ്ങൾ കൊണ്ട് ഇങ്ങനെ സംഭവിച്ചവർ ഓരോ ബാച്ചിലുമുണ്ട്. അതുപോലെ, വർക്കൗട്ടിനോടും ഡയറ്റിനോടും തുടക്കത്തിൽ ശരീരം ഒട്ടുമേ പ്രതികരിക്കാതെ, ഒന്നു രണ്ട് മാസത്തിനു ശേഷം മാത്രം മാറ്റങ്ങൾ വരാൻ തുടങ്ങിയവരുണ്ട്.  


ഗ്രൂപ്പ്‌ നിയമങ്ങൾ കൃത്യമായി പാലിക്കുന്നവരെ അതാത് ബാച്ച് ഡ്യൂറേഷനിൽ അവിടെ അംഗം ആയി തുടരാൻ അനുവദിക്കും,  എന്നതിനപ്പുറത്തേക്ക്  യാതൊരു വാഗ്‌ദാനവും ഈ ഗ്രൂപ്പ്‌ നൽകുന്നുമില്ല. കാരണം, ഓരോരുത്തരുടെയും ജീവിതരീതികളും, ഭക്ഷണശീലങ്ങളും, ശരീരപ്രകൃതിയും, വർക്കൗട്ടിലും ഡയറ്റിലും എല്ലാം അവർ കാണിക്കുന്ന കൃത്യതയും, 

ഒക്കെ അനുസരിച്ച്‌ കിട്ടുന്ന റിസൽറ്റും മാറും. ഓരോരുത്തരും യുണീക് ആണ്, നമ്മുടെ ശരീരവും വ്യത്യസ്ഥമാണ്.  അതിനനുസരിച്ച് വേണ്ട മാറ്റങ്ങൾ വരുത്തി കൂടെ നിൽക്കുന്നതാണ് ഈ ഗ്രൂപ്പ്. ഇവിടെ നിങ്ങളും ഞങ്ങളും എന്നില്ല, നമ്മളെല്ലാവരും ഒരു കുടുംബം പോലെ ഒന്നിച്ചുനിന്നും, പരസ്പരം മോട്ടിവേറ്റ് ചെയ്തും, അവരവരുടെ ലക്ഷ്യങ്ങൾ നേടാൻ സഹായിക്കുകയാണ് ചെയ്യുന്നത്.

ANJU HABEEB FITNESS ന്റെ പ്രധാന ഇസ്ൻട്രക്ടർ ആരാണ്?

ഞാൻ, അഞ്ജു ഹബീബ് ആണ് ഈ ഗ്രൂപ്പിനെ മുന്നിൽ നിന്ന് നയിക്കുന്നത്. ഗ്രൂപ്പിൽ നിന്നും ഫിറ്റ്നസ് സംബന്ധമായി ലഭിക്കുന്ന അറിവുകൾ ആധികാരികമായ സോഴ്സുകളിൽ നിന്നുള്ളവ മാത്രമായിരിക്കും... ലോകത്ത് ഫിറ്റ്നസുമായി ബന്ധപ്പെട്ട് ഏറ്റവും മികച്ച യോഗ്യതകളിലൊന്നായി കണക്കാക്കുന്ന, അമേരിക്കൻ കൗൺസിൽ ഓഫ് ഫിറ്റ്നസിന്റെ സർട്ടിഫൈഡ് പേഴ്സണൽ ട്രെയിനറാണ് ഞാൻ, ഒപ്പം ഇവിടെ നിന്ന് തന്നെ ഫിറ്റ്നസ് ന്യൂടീഷ്യൻ സ്പെഷ്യലിസ്റ്റും. 



കൂടാതെ ആരോഗ്യരംഗത്തെ ഒരുപാട് വിദഗ്ദർ ഈ ഗ്രൂപ്പിന്റെ ഭാഗമായുണ്ട്. പലപ്പോഴും സുഹൃത്തുക്കൾ തമാശയായി പറയാറുണ്ട്.  "അഞ്ജൂ, നിനക്കീ ഗ്രൂപ്പിനെ ഒരു വിർച്വൽ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലായി പ്രഖ്യാപിച്ചു കൂടേ...?" എന്നൊക്കെ. അത്രക്ക് വലിയൊരു കൂട്ടം എക്സ്പേർട്ട് സുഹൃത്തുക്കൾ ഇവിടെയുണ്ട്. 

ഒരുപാട് മെഡിക്കൽ എക്സ്പേർട്ട്സ് സുഹൃത്തുക്കൾ ഗ്രൂപ്പിന്റെ ഭാഗമായുണ്ട് എന്ന് പറഞ്ഞല്ലോ...  
ഗ്രൂപ്പിൽ നിന്ന് വെയ്റ്റും ഫാറ്റുമൊക്കെ കുറച്ച വിജയകഥകളുടെ കൂട്ടത്തിലും ഒത്തിരി ഡോക്ടർമാരെ കണ്ടു... അത്യാവശ്യം മെഡിക്കൽ ഉപദേശങ്ങളും ഗ്രൂപ്പിൽ നിന്ന് ലഭിക്കുമോ...?

ശരിയാണ്, അങ്ങനെ ഒത്തിരി പേരുണ്ട്. Dr. ഷിംന അസീസ് ഈ ഗ്രൂപ്പ് ഇങ്ങനെ ഒരു ഫോർമൽ രീതിയിൽ ആരംഭിക്കുന്നതിനു മുൻപ് തന്നെ ഇവിടെ ഒരംഗമാണ്. ആദ്യ ബാച്ചിലും തുടർന്നുള്ള ബാച്ചുകളിലുമായി ഗ്രൂപ്പിന്റെ കൂടെ കൂടിയ ഒത്തിരി മെഡിക്കൽ experts ഉണ്ട്. ഫൈസലും ധന്യയും അഖിലയുമെല്ലാം ഗ്രൂപ്പിൽ നിന്നും വിജയകരമായി ഫിറ്റ്നസ് ഗോളുകൾ അച്ചിവ് ചെയ്ത ഡോക്ടർമാരാണ്...  കഴിഞ്ഞിട്ടില്ല,  അഞ്ജലിയും, അനൂപും, സൗമ്യയും, അങ്ങനെ ഒരു വലിയ ലിസ്റ്റ് ഈ അഞ്ജു ഹബീബ് ഫിറ്റ്നസ് കുടുംബത്തിന്റെ ഭാഗമാണ്. എപ്പോഴൊക്കെ ആവശ്യം വന്നിട്ടുണ്ടോ അപ്പോഴൊക്കെ ആരോഗ്യസംബന്ധമായ അറിവുകളും ടെക്നിക്കുകളും വിദഗ്ദോപദേശങ്ങളുമൊക്കെ നൽകി ഇവരെല്ലാവരും ഈ ഗ്രൂപ്പിനെ മികച്ചതാക്കിക്കൊണ്ടേ ഇരിക്കുന്നുമുണ്ട്.   

 

എന്നാൽ വളരെ വ്യക്തമായിത്തന്നെ പറയട്ടെ, ഗ്രൂപ്പ് അംഗങ്ങൾക്ക് മെഡിക്കൽ ഉപദേശങ്ങൾ നൽകുന്നൊരു സിസ്റ്റം ഇവിടെയില്ല. അത് ശരിയുമല്ല. മെഡിക്കൽ സംബന്ധമായ സംശയങ്ങൾക്കും ആവശ്യങ്ങൾക്കും തൊട്ടടുത്തുള്ള ഡോക്ടറെ കാണുക അല്ലെങ്കിൽ ആശുപത്രിയിൽ ചെല്ലുക എന്നതാണ് ശരിയായ രീതി.

എന്തൊക്കെയാണ് ഈ ഗ്രൂപ്പിൽ ചെയ്യുന്ന വർക്കൗട്ടുകൾ, ഇതിനായി എത്ര സമയം മാറ്റി വയ്ക്കേണ്ടി വരും?

രണ്ട് തരം വർക്കൗട്ടാണ് ഗ്രൂപ്പിൽ ചെയ്യിക്കുന്നത്. ആഴ്ചയിൽ അഞ്ച്‌ ദിവസം നമുക്ക് അര മണിക്കൂർ വീതമുള്ള HIIT ചെയ്യാനുണ്ട്, ആഴ്ചയിൽ മൂന്നു തവണ ഏതാണ്ട്‌ അര - മുക്കാൽ മണിക്കൂർ വരുന്ന സ്ട്രെങ്ങ്‌ത്ത്‌ ട്രെയിനിംഗ്‌ ചെയ്യാനുണ്ട്. ഈ വർക്കൗട്ടുകൾ ചെയ്യാൻ ഒരാഴ്ചയിൽ ഏതാണ്ട്‌ നാല് - അഞ്ച് മണിക്കൂർ സമയമെങ്കിലും ചുരുങ്ങിയത് മാറ്റിവക്കാൻ പറ്റുന്നവരായിരിക്കണം ഗ്രൂപ്പ് അംഗങ്ങൾ. 


നോക്കൂ, ഈ നാലോ അഞ്ചോ മണിക്കൂർ എന്ന് പറയുന്നത് ഒരു ദിവസത്തെ കാര്യമല്ല. ഒരാഴ്ചയിൽ ആകെ നാലോ അഞ്ചോ മണിക്കൂർ എന്നാണ്. അത്രയെങ്കിലും സമയം അവനവന്റെ ആരോഗ്യത്തിനു വേണ്ടി മാറ്റിവയ്‌ക്കണം. എങ്കിലേ നമുക്കീ ലക്ഷ്യങ്ങൾ നേടാനാവൂ...



എന്നുവച്ച്, എല്ലാ ദിവസവും കൃത്യം ഇന്ന സമയത്ത് ഇന്ന രീതിയിൽ തന്നെ വർക്കൗട്ട് ചെയ്യണമെന്ന് ഒരു നിർബന്ധവുമില്ല. ഓരോരുത്തരുടെയും ജോലിയും, മറ്റ് തിരക്കുകളും, ഒക്കെ വ്യത്യസ്തമാവാം. അതനുസരിച്ച് വർക്കൗട്ട് ചെയ്യുന്ന സമയവും ദിവസവും അവരവർക്ക് തന്നെ തീരുമാനിക്കാം. ഏതെങ്കിലും ഒരു ദിവസം മുടങ്ങിപ്പോയാലും അത് അടുത്ത ദിവസം ചെയ്ത് തീർക്കാം. 


അങ്ങനെ നമ്മുടെ മറ്റ് ഡെയ്‌ലി ആക്റ്റിവിറ്റികളെ ബാധിക്കാതെ എങ്ങനെ വർക്കൗട്ടും ഡയറ്റും മുന്നോട്ട് കൊണ്ടുപോകാം എന്നതിലാണ് ഈ ഗ്രൂപ്പിന്റെ ശ്രദ്ധ. അതിനുള്ള കൃത്യമായ ഷെഡ്യൂളുകളും, ഇൻസ്ട്രക്ഷനുകളും, വീഡിയോ റെഫറൻസും എല്ലാം ഗ്രൂപ്പിനുള്ളിൽ നൽകും. 


അതുപോലെ നിങ്ങൾ എന്ത് ജോലിയാണ് ചെയ്യുന്നത്, എന്തൊക്കെ തിരക്കിലാണ്  എന്നതൊന്നും വർക്കൗട്ടിനും ഡയറ്റിനും ഒരു ബുദ്ധിമുട്ടാവില്ല. വർക്കൗട്ട് വിശദീകരിച്ചപ്പോ പറഞ്ഞത് പോലെ,  ആഴ്ചയിൽ നാലോ അഞ്ചോ മണിക്കൂർ മാറ്റി‌വയ്‌ക്കാൻ പറ്റുമോ?  എങ്കിൽ ഇങ്ങോട്ട് ധൈര്യമായി കടന്ന് വരാം.


അല്ലെങ്കിലും നമ്മുടെ എല്ലാ തിരക്കിനുമിടയിലൂടെ ഇതൊക്കെ കൊണ്ടുപോവാൻ പറ്റിയാലല്ലേ 

എന്തും നിലനിൽക്കൂ...

എവിടെയാണെങ്കിലും ഗ്രൂപ്പിൽ ചേരാൻ പറ്റുമോ, അതോ നേരിട്ട് വരേണ്ട ആവശ്യമുണ്ടോ? ജോലിത്തിരക്കുകൾക്കിടയിൽ ഇതൊക്കെ കൊണ്ടുപോകാൻ പറ്റുമോ?

ഇതൊരു ഓൺലൈൻ ഗ്രൂപ്പാണ്. ലോകത്തിന്റെ പല ഭാഗത്തു നിന്നും ഇവിടെ മെമ്പർമാരുണ്ട്. ഇന്ന സമയത്ത് ഇന്ന രീതിയിൽ തന്നെ വർക്കൗട്ട് ചെയ്യണമെന്ന് ഒരു നിർബന്ധവുമില്ല. ഓരോരുത്തരുടെയും ജോലിയും, മറ്റ് തിരക്കുകളും, ഒക്കെ വ്യത്യസ്തമാവാം. അതനുസരിച്ച് വർക്കൗട്ട് ചെയ്യുന്ന സമയവും ദിവസവും അവരവർക്ക് തന്നെ തീരുമാനിക്കാം. ഏതെങ്കിലും ഒരു ദിവസം മുടങ്ങിപ്പോയാലും അത് അടുത്ത ദിവസം ചെയ്ത് തീർക്കാം. 


ഇതുപോലെ ഡോക്ടറും എഞ്ചിനീയറും,  സോഫ്റ്റ്വെയർ രംഗത്തുള്ളവരും, ബിസിനസുകാരും, ബാങ്ക് ജീവനക്കാരും, മാർക്കറ്റിംഗ് പ്രൊഫഷണലുകളും, ആർട്ടിസ്റ്റുകളും, പോലീസ് ഉദ്യോഗസ്ഥരും, അഡ്വക്കേറ്റും, സ്വയം തൊഴിൽ ചെയ്യുന്നവരും, റിട്ടയർ ചെയ്തവരും, എങ്ങിങ്ങനെ സമൂഹത്തിന്റെ പല ഫീൽഡുകളിൽ നിന്നുള്ളവർ ഗ്രൂപ്പിലുണ്ട്. അവരെല്ലാം അവരവരുടെ തിരക്കുകൾക്കിടയിലും വർക്കൗട്ടും ഡയറ്റും ഭംഗിയായി കൊണ്ടുപോകുന്നുമുണ്ട്.

അംഗത്വം ആവശ്യപ്പെടുന്ന എല്ലാവരെയും ഗ്രൂപ്പിൽ എടുക്കുമോ?

ഇല്ല. ഓരോ ബാച്ചിലും ഒരു നിശ്ചിത എണ്ണം ആളുകളെ മാത്രമേ ഉൾപ്പെടുത്തുകയുള്ളൂ. ഈ ഗ്രൂപ്പിന്റെ മാജിക് തന്നെ ഒരു ലിമിറ്റഡ് നമ്പർ ആളുകൾ, അവരെ വേണ്ട രീതിയിൽ ഒന്നിപ്പിച്ചു നിർത്തുകയും, പതിയെ അവർക്കിടയിൽ ഒരു പരസ്പര ഐക്യവും പ്രോത്സാഹനവുമൊക്കെ വളർന്ന് വന്ന്, പരസ്പരം മോട്ടിവേറ്റ് ചെയ്ത് ഒരു മനസ്സോടെ വർക്കൗട്ടും ഡയറ്റും ചെയ്തപ്പോൾ സംഭവിച്ചതാണ്. 


ഒരുപാട് മെമ്പർമാരുള്ള ഗ്രൂപ്പിൽ ഇതൊക്കെ നടക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ട് തന്നെ ഗ്രൂപ്പ് അനൗൺസ് ചെയ്ത ഉടനെ തന്നെ ആ അനൗൺസ്‌മെന്റിൽ പറഞ്ഞ ഫോർമാറ്റിൽ മെയിൽ അയക്കുക.

എന്തുകൊണ്ടാണ് സ്വന്തം പേരും റീസന്റ് ഫോട്ടോയും ബേസിക് ഡീറ്റെയ്ല്സും ഉള്ള ആക്റ്റീവ് ആയ ഫേസ്ബുക്ക് ഐഡിയുള്ളവരെ മാത്രമാണ് ഗ്രൂപ്പിലേക്ക് ആഡ് ചെയ്യൂ എന്ന നിബന്ധനയുള്ളത്?

പലർക്കും തുടക്കത്തിൽ വലിയ ആവേശം ഒക്കെ കാണുമെങ്കിലും, കുറച്ച് നാളു കൊണ്ട് പെട്ടെന്ന് മടുത്ത് പോവുന്ന ഒന്നാണ് ഈ വർക്കൗട്ടും ഡയറ്റുമൊക്കെ. അതേ സമയം, 

ഇങ്ങനെ ഒരു കൂട്ടായ്മയുടെ ഭാഗമാവുമ്പോൾ, കൂടെയുള്ളവരൊക്കെ വർക്കൗട്ടും ഡയറ്റും ചെയ്യുന്നത് കാണുമ്പോൾ, സ്വാഭാവികമായും നമ്മളും കൂടുതൽ എഫർട്ട് എടുക്കും. ഇങ്ങനെ ഒരു കൂട്ടായ്‌മ ഉണ്ടാവണമെങ്കിൽ അവിടെയുള്ള ആളുകൾക്കിടയിൽ ഒരു പരസ്പരവിശ്വാസം ഉണ്ടാവണം.


 

ഇക്കാരണം കൊണ്ട് തന്നെ അനോണിമസ് പ്രൊഫൈലുകളും ലോക്ക്ഡ് പ്രൊഫൈലുകളും ഗ്രൂപ്പിൽ അനുവദിക്കില്ല. സ്വന്തം പേരും, റീസന്റ് ഫോട്ടോയും, ബേസിക് ഡീറ്റെയ്ല്സും ഉള്ള ആക്റ്റീവ് ആയ ഫേസ്ബുക്ക് ഐഡിയുള്ളവരെ മാത്രമാണ് ഗ്രൂപ്പിലേക്ക് ആഡ് ചെയ്യുക. .. ഗ്രൂപ്പിൽ അംഗമായി തുടരുന്നിടത്തോളം കാലം പ്രൊഫൈലിൽ ഈ ഡീറ്റെയിൽസ് ഉണ്ടാവുകയും വേണം. 

 

നേരിട്ടോ അല്ലെങ്കിൽ വീഡിയോ കോൾ വഴിയോ ഒരു തവണ കണ്ട് സംസാരിച്ച്‌ verify ചെയ്‌തതിന്‌ ശേഷം മാത്രമേ ഗ്രൂപ്പിലേക്ക് അംഗത്വം അനുവദിക്കുകയുള്ളൂ. It is a part of our group security. 

അതുകൊണ്ട് തന്നെ ഗ്രൂപ്പിലേക്ക് റിക്വസ്റ്റ് അയക്കുന്നതിനു മുൻപ് വീഡിയോ കോൾ സൗകര്യം ഉണ്ടെന്ന് ഉറപ്പുവരുത്തുക. ഇത് വളരെ ഇമ്പോർട്ടന്റ് ആയ കാര്യമാണ്.

ഫേസ്ബുക്ക് ഒരു പബ്ലിക് പ്ലാറ്റ്ഫോം ആണല്ലോ… അപ്പോ, ഈ ഫിറ്റ്നസ് ഗ്രൂപ്പിനുള്ളിൽ നടക്കുന്ന ചർച്ചകളും കമന്റുകളുമെല്ലാം പുറത്തുള്ളവർക്കും കാണാൻ കഴിയുമോ.... ?

ഒരിക്കലും അങ്ങനെ സംഭവിക്കില്ല. ഓരോ ബാച്ചിനും ഒരു closed ഗ്രൂപ്പ് ആണുള്ളത്. 
അവിടെ നടക്കുന്ന ചർച്ചകളോ, എന്തിനേറെ, നിങ്ങൾ അവിടെ അംഗമാണോ എന്ന് പോലും 
ഗ്രൂപ്പിനു പുറത്തുള്ളവർക്ക് കാണാൻ കഴിയില്ല.

ഗ്രൂപ്പിൽ ഇടുന്ന ചിത്രങ്ങളും കമന്റുകളും മറ്റും അഞ്ജു ഹബീബ് ഫിറ്റ്നസിന്റെ ഫേസ്ബുക്ക് പേജിലും ഈ വെബ്സൈറ്റിലും മറ്റും പബ്ലിക് ആയി പ്രസിദ്ധീകരിക്കുമോ ?

ഒരിക്കലുമില്ല. ഒന്നാമതായി അവിടെ നിങ്ങളുടെ ചിത്രങ്ങൾ നൽകണം എന്ന് ഒരു നിർബന്ധവുമില്ല.

അപ്‌ഡേറ്റ് ചെയ്യേണ്ടത് കമന്റ് ആയിട്ടാണ്. അതേ സമയം, ഗ്രൂപ്പിനുള്ളിലും, എനിക്ക് പേഴ്സണലായുമൊക്കെ പ്രോഗ്രസ് ചിത്രങ്ങൾ സന്തോഷത്തോടെ പങ്കു‌വയ്‌ക്കുന്ന, ഒരുപാട് മെമ്പർമാരുണ്ട്, അതൊന്നും ഗ്രൂപ്പുകൾക്ക് പുറത്തേക്ക് ഉപയോഗിക്കില്ല.




എന്നാൽ, തങ്ങൾക്ക് അത്രക്ക് മാജിക്കലായ മാറ്റം സംഭവിക്കുമ്പൊൾ,

അത് വളരെ അഭിമാനത്തോടെ തന്നെ, ഈ നേട്ടവും സന്തോഷവും ലോകത്തോട് വിളിച്ച് പറഞ്ഞ ഒരുപാട് സുഹൃത്തുക്കൾ മുൻബാച്ചുകളിലുണ്ട്. ഇങ്ങനെ ആ അനുഭവങ്ങൾ ഷെയർ ചെയ്യുന്നതിലൂടെ, തങ്ങൾക്ക് പിന്നാലെ ഫിറ്റ്നസ് ലോകത്തേക്ക് വരുന്നവർക്ക് ഒരുപാട് മോട്ടിവേഷൻ നൽകുകയാണിവർ ചെയുന്നത്. 


അവരിലൂടെയും,അതുപോലെ, ഗ്രൂപ്പിന്റെ പേജിൽ റിവ്യൂ ഇടുന്ന മെമ്പർമാരിലൂടെയും തന്നയാണ്, 

ഇങ്ങനെ ഒരു മാജിക്കൽ ഫിറ്റ്നസ് ഗ്രൂപ്പ് ഉണ്ടെന്നും, ലോകത്തെവിടെയായാലും, 

ഏത് ഭക്ഷണശീലമുള്ളവരായാലും, വർക്കൗട്ടും ഡയറ്റും ഒക്കെ വിജയകരമായി മുന്നോട്ട് കൊണ്ടുപോകാൻ ഈ കൂട്ടായ്‌മ സഹായിക്കുമെന്നും, ലോകമറിയുന്നത്. 



അങ്ങനെ, അവരവരുടെ സമ്മതത്തോടെ, അവരുടെ പബ്ലിക് പ്രൊഫൈലുകളിലും വാർത്താമാധ്യമങ്ങളിലുമൊക്കെ വന്ന വിജയകഥകൾ മാത്രമാണ്, അഞ്ജു ഹബീബ് ഫിറ്റ്നസിന്റെ ഫേസ്ബുക്ക് പേജിലും, ഇപ്പോൾ ഈ വെബ്‌സൈറ്റിലുമൊക്കെയായി കാണുന്നത്. 


അതല്ലാതെ ഗ്രൂപ്പിനുള്ളിൽ നിന്നുള്ള ഒരു കാര്യവും പുറത്ത് പബ്ലിഷ് ചെയ്യില്ല.

ജിം മെമ്പർഷിപ്പ് നിർബന്ധമാണോ? എന്തൊക്കെ ഉപകരണങ്ങൾ വേണ്ടി വരും?

നിങ്ങൾക്ക് സൗകര്യമുള്ള ഒരു ജിം ഉണ്ടെങ്കിൽ അവിടെ പോവുന്നത് തന്നെയാണ് നല്ലത്. കാരണം, വേണ്ട ഉപകരണങ്ങളും സൗകര്യങ്ങളുമെല്ലാം അവിടെ റെഡിയായി ഇരിപ്പുണ്ടാവും.

എന്നാൽ ജിമ്മിൽ പോയാലേ വർക്കൗട്ട് ചെയ്യാൻ പറ്റൂ എന്നൊരു നിർബന്ധവുമില്ല. 

ഗ്രൂപ്പിൽ പറയുന്ന വർക്കൗട്ടുകൾ അവരവരുടെ സൗകര്യത്തിന്, വീട്ടിലോ, ജിമ്മിലോ, പാർക്കിലോ ഹോട്ടൽ മുറിയിലോ എന്നിങ്ങനെ എവിടെ വച്ച് വേണമെങ്കിലും ചെയ്യാവുന്നതാണ്‌. വീട്ടിലാണെങ്കിൽ കുടുംബാംഗങ്ങൾക്ക് ഒരുമിച്ച് വർക്കൗട്ട് ചെയ്യാം. ഒരുപാട് സന്തോഷം തരുന്ന, 

നമ്മുടെയൊക്കെ ഫാമിലി ടൈം കൂട്ടുന്ന ഒന്നാണിത്. 





 

ജിമ്മിൽ പോകാൻ സൗകര്യക്കുറവുള്ളവർ റെസിസ്റ്റൻസ് ബാൻഡ് ഉപയോഗിച്ചാണ് വർക്കൗട്ടുകൾ ചെയ്യേണ്ടത്. ഡംബെൽസും ഇങ്ങനെ വീട്ടിൽ നിന്ന് ഉപയോഗിക്കാമെങ്കിലും, റെസിസ്റ്റൻസ് ബാൻഡ് ആണ് കൂടുതൽ സൗകര്യം. അതുകൊണ്ട് തന്നെ, വീട്ടിൽ നിന്ന് വർക്കൗട്ട് ചെയ്യാൻ പ്ലാനുള്ളവർ നിർബന്ധമായും ഒരു സെറ്റ് റെസിസ്റ്റൻസ് ബാൻഡ് വാങ്ങണം. ഇത് നിങ്ങളുടെ തൊട്ടടുത്ത ഷോപ്പിലോ അല്ലെങ്കിൽ ആമസോൺ ഫ്ലിപ്കാർട്ട് പോലെയുള്ള ഓൺലൈൻ സൈറ്റുകളിൽ ഏതാണ്ട് 1500 രൂപയോളം വിലയ്‌ക്ക് ലഭ്യമാണ് ( ഉദാഹരണം: https://amzn.to/2ZBPBn6 )


 

അതുപോലെ, ഡയറ്റ് കൃത്യമായി പാലിക്കണമെങ്കിൽ ഭക്ഷണം അളന്ന് കഴിക്കാനുള്ള ഒരു കിച്ചൺ സ്കെയിലും വേണ്ടി വരും. ഏതാണ്ട് 300 രൂപ മുതൽ ഓൺലൈൻ സൈറ്റുകളിൽ ഇത് വാങ്ങാൻ കിട്ടും. (ഉദാഹരണം : https://amzn.to/3rldafk ). ഒപ്പം അവരവരുടെ ബോഡി മെഷർമെന്റുകൾ എടുക്കാൻ ഒരു മെഷറിംഗ് ടേപ്പും ആവശ്യമാണ്. 


 

വർക്കൗട്ടും ഡയറ്റും പഠിക്കുനതിനായി ഗ്രൂപ്പിൽ നിന്ന് വീഡിയോ ലിങ്കുകൾ നൽകും, 

അത് കാണാനും വേണ്ടി വന്നാൽ ഡൗൺലോഡ് ചെയ്യാനുമുള്ള സൗകര്യമുണ്ടാവണം. 

ഇത് മൊബൈലിലോ, ലാപ്ടോപ്പിലോ ടാബിലോ അങ്ങനെ എവിടെ വേണമെങ്കിലും അവരവരുടെ സൗകര്യം പോലെ ചെയ്യാം.

 ഗ്രൂപ്പിൽ അംഗങ്ങളെ ട്രാക്ക് ചെയ്യുന്നത് എങ്ങനെയാണ്?

ഗ്രൂപ്പിൽ എല്ലാ ദിവസവും അറ്റൻഡൻസ് നിർബന്ധമാണ്. അത് ഇന്ന സമയത്ത് തന്നെ ചെയ്യണം എന്നില്ല, എന്നാൽ ദിവസത്തിൽ ഒരു തവണയെങ്കിലും - അത് നിങ്ങൾക്ക് എപ്പൊഴാണോ സൗകര്യം അപ്പോൾ - ഗ്രൂപ്പിൽ വന്ന് ആ ദിവസത്തെ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യാൻ പറ്റണം. 



ഇതിനു വേണ്ടി ഗ്രൂപ്പിൽ ഒരു പോസ്റ്റ് ഉണ്ടാവും. അതിൽ ആ ദിവസവും അന്ന് ചെയ്യേണ്ട വർക്കൗട്ടുകളും ഒക്കെ കൊടുത്തിട്ടുണ്ടാവും. ഗ്രൂപ്പ് അഡ്മിൻ തിരഞ്ഞെടുക്കുന്ന ചിത്രങ്ങളാണ് ഇതിനായി സാധാരണ ഉപയോഗിക്കാറ്. ഈ പോസ്റ്റിൽ കമന്റ് ചെയ്യണം - എന്താണ് അന്നത്തെ സ്റ്റാറ്റസ്, വർക്കൗട്ട് ചെയ്തോ, ഡയറ്റ് ഓക്കെയാണോ, സംശയങ്ങളുണ്ടോ, എന്നൊക്കെ.

ഈ അറ്റൻഡൻസ് ഗ്രൂപ്പിൽ നിർബന്ധമാണ്. 



എന്നുവച്ച്, നമുക്കെല്ലാവർക്കും അപ്രതീക്ഷിതമായി വർക്കൗട്ടും ഡയറ്റും മുടങ്ങുന്ന സാഹചര്യം ഉണ്ടാവാം. അങ്ങനെയുള്ള ദിവസങ്ങളിൽ നിങ്ങളുടെ അറ്റൻഡൻസ് മുടങ്ങുന്നത് സ്വാഭാവികമാണ്. 

സാരമില്ല, അക്കാര്യം ഒന്ന് അറിയിച്ചാൽ മതി. അത് മനസ്സിലാക്കി അത്തരം ബ്രേക്കുകളെ എങ്ങനെ മറികടക്കാം എന്ന് സഹായിക്കാനും ഈ ഗ്രൂപ്പ് കൂടെത്തന്നെ ഉണ്ടാവും. അതേ സമയം, ഇങ്ങനെ ഒരു അറിയിപ്പും തരാതെ, പതിനഞ്ച്‌ ദിവസത്തിലധികം ആബ്‌സന്റ്‌ ആയാൽ, 

അവരുടെ ഗ്രൂപ്പ് മെമ്പർഷിപ്പ്‌ ക്യാൻസൽ ചെയ്യും.



ഗ്രൂപ്പിനുള്ളിൽ, നമ്മൾ ഫോളോ ചെയ്യുന്ന വർക്കൗട്ടുമായും, ഡയറ്റുമായും ബന്ധപ്പെട്ട, 

എന്ത് സംശയങ്ങളും, കമന്റ് ആയി ചോദിക്കാം. 


അതെല്ലാ ഗ്രൂപ്പിനുള്ളിൽ തന്നെ ചോദിക്കുകയും വേണം. അല്ലാതെ പേഴ്സണൽ മെസെജുകളിൽ ആണ് ചോദിക്കുന്നത് എങ്കിൽ, ഒരേ ചോദ്യം ഒന്നിലധികം പേർ ചോദിക്കും, ഒരേ ഉത്തരങ്ങൾ പലയിടത്ത് ആവർത്തിക്കേണ്ടി വരും, ചർച്ചകൾ പലയിടത്തായി ചിതറിപ്പോവും. ഇതൊക്കെ ഒഴിവാക്കാനാണ് എല്ലാ സംശയങ്ങളും നിർബന്ധമായും ഗ്രൂപ്പിൽ കമന്റ് ആയിത്തന്നെ ചോദിക്കണം എന്ന് പറയുന്നത്

ഗ്രൂപ്പിൽ ഡയറ്റ് എങ്ങനെയാണ് നൽകുന്നത്?

വർക്കൗട്ടിലായാലും ഡയറ്റിലായാലും സ്പൂൺ ഫീഡിംഗ് പോലെ എല്ലാം റെഡിമെയ്ഡായി തയ്യാറാക്കി നൽകുന്ന രീതികൾ ഗ്രൂപ്പിൽ യാതൊരു വിധത്തിലും ഉണ്ടാവുന്നതല്ല. 


ഓരോ വ്യക്തിക്കും വേണ്ട സ്പെഷ്യൽ ഡയറ്റ് തയ്യാറാക്കി നൽകുക എന്നൊന്ന് ഗ്രൂപ്പിൽ ഉണ്ടാവാറില്ല.  മറിച്ച് ഒരാളുടെ ശരീരപ്രകൃതി അനുസരിച്ച്, എങ്ങനെ സ്വയം ഡയറ്റ് തയ്യാറാക്കി ഫോളോ ചെയ്യാം എന്ന കാര്യത്തിൽ വേണ്ട നിർദ്ദേശങ്ങൾ നൽകുകയാണ് ഗ്രൂപ്പിന്റെ രീതി.



ഇതിന്റെ ഭാഗമായി ഗ്രൂപ്പിൽ നിന്ന് ഹോംവർക്കുകൾ നൽകും, ഇടക്ക് ചെറിയ അസൈൻമെന്റുകൾ ഉണ്ടാവും, കൃത്യമായ ഇടവേളകളിൽ ഫീഡ്ബാക്കുകൾ എടുക്കും. അങ്ങനെ എല്ലാ ഗ്രൂപ്പ് അംഗങ്ങളെയും ആക്റ്റീവ് പാർട്ടിസിപ്പന്റ് ആക്കിയാണ് ഗ്രൂപ്പ് അതിന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത്.

എന്തൊക്കെയാണ് ഈ ഗ്രൂപ്പിൽ ചെയ്യുന്ന ഡയറ്റുകൾ,  ഡയറ്റ് എന്ന് പറയുമ്പോൾ പട്ടിണി കിടക്കേണ്ടി വരുമോ ?

ഒരിക്കലും പട്ടിണി കിടക്കേണ്ടി വരില്ല. എന്ന് മാത്രമല്ല, ഗ്രൂപ്പിലെ മുൻബാച്ചുകളിലെ ഭൂരിപക്ഷം പേരുടെയും സന്തോഷത്തോടെയുള്ള അനുഭവം, അവർ ഗ്രൂപ്പിൽ വരുന്നതിനു മുൻപ് ഡയറ്റ് എന്ന പേരിൽ കഴിച്ചിരുന്ന ഭക്ഷണത്തേക്കാൾ വളരെ കൂടുതലാണ്, ഗ്രൂപ്പിൽ വന്നതിനു ശേഷം കഴിക്കുന്ന ഭക്ഷണം എന്നാണ്. ബ്രേക്‌ഫാസ്റ്റും ലഞ്ചും ഡിന്നറും ഇടനേരത്തെ സ്നാ‌ക്സും ഒക്കെയായി 

അഞ്ചോ ആറോ തവണ ഭക്ഷണം കഴിക്കാനാണ് ഗ്രൂപ്പ് പ്രോത്‌സാഹിപ്പിക്കുന്നത്. 


പട്ടിണി കിടന്നല്ല, വയർ കുറയ്‌ക്കേണ്ടത്. ആവശ്യത്തിന് ഭക്ഷണം കഴിച്ച്, അത് തന്നെ ശരീരത്തിന് വേണ്ട കാർബോഹൈഡ്രേറ്റും പ്രോട്ടീനും ഫാറ്റും പോഷകങ്ങളും ഒക്കെ അടങ്ങിയ ഭക്ഷണം കഴിച്ച്, 

വ്യായാമം ചെയ്ത്, ഹെൽത്തി ആയി ഫാറ്റ് കുറയ്‌ക്കുക എന്നതാണ് ഗ്രൂപ്പ് പിന്തുടരുന്ന രീതി.

ആവശ്യത്തിന് ഭക്ഷണം കഴിക്കുക എന്ന് പറയുമ്പോൾ നിറയെ പച്ചക്കറിയും പഴങ്ങളും സാലഡും ഒക്കെ കഴിച്ച് വയർ ഫുൾ ആക്കുക എന്നാണോ...? അല്ലെങ്കിൽ, വളരെ സ്പെസിഫിക് ആയി  ഇന്ന ഇന്ന ഭക്ഷണം മാത്രമേ കഴിക്കാവൂ എന്ന് പറയുമോ.... ?

ഒരിക്കലുമല്ല. അവരവർ താമസിക്കുന്ന നാട്ടിൽ ലഭ്യമായ എന്ത് ഭക്ഷണവും, അവരവരുടെ ഭക്ഷണശീലങ്ങളനുസരിച്ച് തിരഞ്ഞെടുത്ത്, അത് ശരീരത്തിന് ആവശ്യമായ അളവിൽ കഴിക്കാം. 



ഉദാഹരണത്തിന് കേരളത്തിൽ താമസിക്കുന്ന ഒരാൾക്ക് പുട്ടും കടലയും, കഞ്ഞിയും പയറും, ദോശയും ചിക്കൻ കറിയും, പൊറോട്ടയും ബീഫും, ബിരിയാണിയും ഒക്കെത്തന്നെ കഴിച്ച് ഫിറ്റ്നസ് വർദ്ധിപ്പിക്കുകയും വയർ കുറയ്‌ക്കുകയും ചെയ്യാം. 


പലപ്പോഴും കഴിക്കുന്ന ഭക്ഷണം അല്ല, അതിന്റെ അളവും അനുപാതവും നിലവാരവുമൊക്കെയാണ് കുഴപ്പക്കാരാവുന്നത്. അതേ സമയം മധുരപലഹാരങ്ങളും, എണ്ണയിൽ വറുക്കുന്നതും, 

ജങ്ക് ഫുഡ്ഡുമൊക്കെ കുറയ്‌ക്കാതെ, അമിതവണ്ണവും കുടവയറുമൊക്കെ നിയന്ത്രിക്കാൻ മറ്റ് മാർഗ്ഗങ്ങളൊന്നുമില്ല. 


നിങ്ങൾക്ക് ഡയറ്റ് പ്ലാൻ തയ്യാറാക്കി നൽകുകയല്ല, മറിച്ച്, ഇത് സ്വയം കൈകാര്യം ചെയ്യാൻ പഠിപ്പിക്കുകയാണ് ഗ്രൂപ്പിന്റെ രീതി എന്ന് പറഞ്ഞല്ലോ… അതൊനൊരു കാരണമുണ്ട്.



ഇത്തരം അടിസ്ഥാന വിഷയങ്ങൾ സ്വയം കൈകാര്യം ചെയ്യാൻ പ്രാപ്തരാവുന്നവർക്കേ, 

മറ്റാരെയും ആശ്രയിക്കാതെ,  വർക്കൗട്ടുകളും ഡയറ്റും ദീർഘകാലാടിസ്ഥാനത്തിൽ മുന്നോട്ട് കൊണ്ടുപോകാൻ കഴിയൂ... 


ഈ ഗ്രൂപ്പിൽ നിന്ന് ബാച്ചിന്റെ കാലാവധി കഴിഞ്ഞ് പുറത്ത് പോയാലും, 

അതല്ല, മറ്റേതൊരു സ്ഥലത്തേക്ക് മാറിയാലും,  ആരെയും ആശ്രയിക്കാതെ വർക്കൗട്ടുകളും ഡയറ്റും സ്വയം കൈകാര്യം ചെയ്യാൻ ഓരോ അംഗത്തെയും പ്രാപ്തരാക്കുക  എന്ന ലക്ഷ്യത്തോടെയാണ് ഈ ഗ്രൂപ്പ് പ്രവർത്തിക്കുന്നത്. 


ഓരോരുത്തരരും അവരവരുടെ ഇഷ്ടത്തിനനുസരിച്ചുള്ള ഭക്ഷണം കഴിച്ച് ഡയറ്റ് ചെയ്താലേ ഇത് നടക്കൂ.  ഏത് ഭക്ഷണസാഹചര്യത്തിൽ ജീവിക്കേണ്ടി വന്നാലും, വർക്കൗട്ടുകളും ഡയറ്റും സ്വയം ഒക്കെ നമുക്ക് തന്നെ മാനേജ് ചെയ്യാൻ പറ്റണം.

ഏതൊക്കെ ഭാഷയിൽ ഇൻസ്ട്രക്ഷനുകൾ ലഭിക്കും?

മലയാളമാണ് ഗ്രൂപ്പിന്റെ ഭാഷ. ഗ്രൂപ്പിൽ നിന്ന് ലഭിക്കുന്ന എല്ലാ പ്രധാന ഇൻസ്ട്രക്ഷനുകളും മലയാളത്തിലായിരിക്കും. അംഗങ്ങൾക്കും,  അവരുടെ സൗകര്യം പോലെ, ഒന്നുകിൽ മലയാളത്തിൽ അല്ലെങ്കിൽ ഇംഗ്ലീഷിൽ ഗ്രൂപ്പിൽ പോസ്റ്റുകളും കമന്റുകളും ഇടാം. 

മറ്റു ഭാഷകളോ മംഗ്ലീഷോ ഒന്നും അവിടെ അനുവദിക്കില്ല. അതുപോലെ, സഭ്യമായ ഭാഷ മാത്രമേ ഗ്രൂപ്പിൽ ഉപയോഗിക്കാവൂ. ബോഡി ഷെയിമിംഗോ അസഭ്യപരാമർശങ്ങളോ പോലെയുള്ളവ ചെയ്താൽ, ഗ്രൂപ്പ് അംഗത്വം റദ്ദാക്കും എന്ന് മാത്രമല്ല, വേണ്ട നിയമനടപടികളും സ്വീകരിക്കുന്നതാണ്.



ഗ്രൂപ്പ് ഫോളോ ചെയ്യുന്ന വർക്കൗട്ടും ഡയറ്റുമായി ബന്ധപ്പെട്ട ചർച്ചകൾ, അവരവരുടെ വ്യക്തിഗത പ്രോഗ്രസ്സ്, മോട്ടിവേഷൻ സ്റ്റോറികൾ, എന്നിങ്ങനെ ചില വിഷയങ്ങളല്ലാതെ മറ്റൊരു പോസ്റ്റുകളും ഗ്രൂപ്പിൽ അനുവദിക്കുന്നതല്ല.

  • Whatsapp
  • Facebook
  • Twitter
  • YouTube
  • Instagram
bottom of page